ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ വൈകാതെ അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും മോഡിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാണെന്നും പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഖാര്‍ഗെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 241 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്ക് ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന എന്നീ പാര്‍ട്ടികളെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.