ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ഈ മാസം 13 മുതല്‍ തുടങ്ങും. ഇന്നത്തോടെ ഇന്ത്യയില്‍ പകുതിയലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് നൽകി കഴിയും.
രാജ്യത്തെ 13 സംസ്ഥാനങ്ങളാണ് പകുതിയിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കു വാക്സീന്‍ നല്‍കിയത്. ലോകത്ത് ഏറ്റവും വേഗത്തില്‍ 40 ലക്ഷം പേര്‍ക്കു വാക്‌സിൻ നല്‍കിയ രാജ്യം ഇന്ത്യയാണ്. 18 ദിവസം കൊണ്ടാണ് ഇത് പൂർത്തിയായത്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരില്‍ 57.9 ശതമാനം പേരും വാക്‌സിനെടുത്ത് കഴിഞ്ഞു. മധ്യപ്രദേശിൽ 73.6 ശതമാനം പേര്‍ വാക്‌സിനെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.