മാൾട്ടയിൽ സെന്റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റി വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു

മാൾട്ടയിൽ സെന്റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റി വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു

സിറ: വിശുദ്ധ തോമാശ്ലീഹയുടെ തിരുനാൾ ഭക്ത്യാദരപൂർവം കൊണ്ടാടാനൊരുങ്ങി മാൾട്ടാ സെൻ്റ് തോമസ് ‌സിറോ മലബാർ കമ്മ്യൂണിറ്റി. സിറയിലെ മോണിറ്റ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 28, 29, 30 തീയതികളിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മധ്യസ്‌ഥ പ്രാർത്ഥന, ഇടവക ദിനം, വാർഷികാഘോഷം, പ്രസുദേന്തി സമർപ്പണം, വിശ്വാസ പ്രഘോഷണ റാലി എന്നിവ തിരുനാളിനോടനുബന്ധിച്ച് നടക്കും

തിരുനാളിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ബിഷപ്പ് മാർ തോമസ് തറയിലിന് ഇടവക സമൂഹം സ്വീകരണം നൽകും. 5.45 ന് കൊടിയേറ്റും ആറ് മണിക്ക് പ്രസുദേന്തി വാഴ്ചയും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. രാത്രി ഏഴ് മുതൽ ഒമ്പത് വരെ ബിഷപ്പ് തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം നടക്കും.

രണ്ടാം ദിനമായ ശനിയാഴ്ച വൈകിട്ട് 3.00ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടക്കും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ ആത്മീയ പ്രഭാഷണവും രാത്രിഏഴ് മുതൽ ഒമ്പത് വരെ വാർഷിക സമ്മേളനവും കലാപരിപാടികളും സമ്മാന​​ ദാനവും അരങ്ങേറും.

മൂന്നാം ദിനമായ ഞായറാഴ്ച വൈകിട്ട് 3.00 മണിക്ക് ബിഷപ്പ് തോമസ് തറയിൽ മുഖ്യകാർമ്മികത്വത്തിൽ റാസ കുർബാനയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ഇടവക വിശ്വാസികളൊന്ന് ചേർന്ന് വൈകിട്ട് 5.30ന് ആഘോഷമായ പ്രദിക്ഷണം സം​ഘടിപ്പിക്കും. വൈകിട്ട് 6.30 മുതൽ 9.30 വരെ പൊതു സമ്മേളനവും കലാസന്ധ്യയും അരങ്ങേറും. മാൾട്ട ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂന മുഖ്യാതിഥിയാകും

നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രർഘാഷിക്കുവിൻ എന്ന ഈശോയുടെ ആഹ്വാനം സ്വീകരിച്ച് ധൈര്യപൂർവ്വം ഭാരത്തിലേയ്ക്ക് വന്ന വിശുദ്ധ തോമാശ്ലീഹായുടെ പാത പിന്തുടർന്ന് മാൾട്ടയിലെ ജീവിത യാത്രയിലും യഥാർഥ വിശ്വാസം കൈവിടാതെ ജീവിതലക്ഷ്യം പൂർത്തിയാക്കുവാൻ തിരുനാൾ ദിനങ്ങളിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നെന്ന് ഇടവക വികാരി ഫാ. മാത്യു വാരുവേലിലും ട്രസ്റ്റിമാരായ ജുബിൽ ചിറയ്ക്കൽ ജോർജും സോണി മാങ്ങൻ ജോസഫും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.