നിരക്കുകളില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക്; റിപ്പോ നാല് ശതമാനത്തില്‍ തുടരും

നിരക്കുകളില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക്; റിപ്പോ നാല് ശതമാനത്തില്‍ തുടരും

ന്യൂഡൽഹി: സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പാവലോകന യോഗത്തില്‍ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക്​ നാല്​ ശതമാനത്തിൽ തുടരും. റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനവുമായിരിക്കും. ആർബിഐ ഗവർണർ ശക്​തികാന്ത ദാസാണ്​ പുതിയ വായ്​പ നയം പ്രഖ്യാപിച്ചത്​.

2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ആർബിഐയുടെ വിലയിരുത്തല്‍.വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായി.

കൂടാതെ വിലക്കയറ്റ നിരക്കില്‍ നേരിയ കുറവും ഉണ്ടായി. ഇവയെല്ലാം ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. ഇതു നാലാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.