ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധന. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണ് വിവിധ പ്ലാനുകളില്‍ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തില്‍ വരിക. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഉടനെ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
റിലയന്‍സ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാര്‍ഷിക പ്ലാന്‍ ഇനി മുതല്‍ 1,899 രൂപയായിരിക്കും (വര്‍ധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാന്‍ 3,599 രൂപയായി (വര്‍ധന: 600 രൂപ).
പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അണ്‍ലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലെ പ്ലാനുകള്‍ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിരക്ക് വര്‍ധയുണ്ടാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.