'സുനിത വില്ല്യംസിന്റെയും സഹയാത്രികന്റെയും മടക്കം ഒരു മാസത്തിന് ശേഷം': സൂചന നല്‍കി നാസയും ബോയിങും

 'സുനിത വില്ല്യംസിന്റെയും സഹയാത്രികന്റെയും  മടക്കം ഒരു മാസത്തിന് ശേഷം': സൂചന നല്‍കി നാസയും ബോയിങും

വാഷിങ്ടണ്‍: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച അനശ്ചിതത്വം നിലനില്‍ക്കേ ഇരുവരും തിരിച്ചെത്താന്‍ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന സൂചന നല്‍കി നാസ.

സ്റ്റാര്‍ ലൈനറിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബോയിങിന്റെ സ്റ്റാര്‍ ലൈനര്‍ പര്യാപ്തമാകുമെന്ന് നാസ സൂചന നല്‍കി.

ഭൂമിയിലേക്ക് ഇരുവരെയും എത്തിക്കാന്‍ തിരക്ക് കൂട്ടുന്നില്ല. ന്യൂ മെക്സിക്കോയിലെ പരീക്ഷണങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് ഡാറ്റ അവലോകനം ചെയ്താണ് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും നാസ വ്യക്തമാക്കി.

സ്റ്റാര്‍ ലൈനര്‍ തിരിച്ചിറക്കില്‍ പ്രക്രിയ നീണ്ടതാണ്. ലാന്‍ഡിങ് തിയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞു. സ്റ്റാര്‍ ലൈനറിന്റെ ചില ത്രസ്റ്ററുകള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ഗ്രൗണ്ട് പരീക്ഷണം നടത്താനാണ് നാസയും ബോയിങും ഉദ്ദേശിക്കുന്നത്.

സ്റ്റാര്‍ ലൈനറിന്റെ പ്രശ്നങ്ങളുടെ കാരണത്തെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ബോയിങിന്റെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജരുമായ മാര്‍ക്ക് നാപ്പിയും പറഞ്ഞു.

ഗ്രൗണ്ട് ടെസ്റ്റുകള്‍ നടത്തി പ്രശ്‌നം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് നാപ്പി പറഞ്ഞു. വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനടുത്തെത്തിയപ്പോള്‍ എന്‍ജിന്‍ തകരാറുകള്‍ കൂടാതെ ഹീലിയം ചോര്‍ച്ചകള്‍ കൂടി കണ്ടെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.