ബാര്‍ബഡോസ്: കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും മൂലം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു.
ബാര്‍ബഡോസില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബാര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്. ചൊവ്വാഴ്ച്ചയോ ബുധനാഴ്ചയോ മാത്രമേ ടീമിന് പുറപ്പെടാനാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള അതിശക്തമായ ബെറില്‍ ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബാര്‍ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകള്‍. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ 70 ഓളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.
വിരാട് കോ്ലിയുടെയും അക്‌സര്‍ പട്ടേലിന്റെയും ബാറ്റിങ് കരുത്തിലും ഹാര്‍ദിക് പാണ്ഡ്യയും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. അവസാന നിമിഷങ്ങളില്‍ കളി കൈവിട്ടെങ്കിലും ഉജ്ജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി മാറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.