ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ആദരിച്ചു

ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ആദരിച്ചു

ദുബായ്:ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ആദരിച്ചു. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെ (d3) അതോറിറ്റിയിൽ ജിഡിആർഎഫ്എ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തും വേളയിലാണ് ആദരവ് നൽകിയത്.

ദുബായ് ഗവൺമെൻറ് എക്‌സലൻസ് പ്രോഗ്രാമിനായുള്ള ദുബായ് കൾച്ചറിൻ്റെ സമർപ്പണങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകളെയും ശ്രമങ്ങളെയും അഭിനന്ദിച്ചാണ് ഈ അംഗീകാരം. ജി ഡി ആർ എഫ് എ യുടെ പിന്തുണ അതോറിറ്റിയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും പ്രോഗ്രാമിലെ മികവ് വിഭാഗത്തിലേക്ക് ഉയർത്തുന്നതിനും ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.

ദുബായ് ഗവൺമെൻറ് എക്‌സലൻസ് പ്രോഗ്രാമിൻ്റെ ഏറ്റവും പുതിയ സംവിധാനത്തിൽ ദുബായ് കൾച്ചറിന് പിന്തുണ നൽകുന്നതിനായി അതോറിറ്റിയുടെ 'പയനിയറിംഗിനായുള്ള പങ്കാളികൾ' എന്ന നിലയിൽ ജിഡിആർഎഫ്എ ടീം നിർണായക പങ്ക് വഹിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സംരംഭം ആരംഭിച്ചത്.

മികവിൽ മികച്ച രീതികൾ നടപ്പിലാക്കുന്നതിനായി ജിഡിആർഎഫ്എ ടീം ദുബായ് കൾച്ചറിൻ്റെ ജീവനക്കാരെ പരിശീലിപ്പിക്കുകയും സ്ഥാപനപരമായ മികവിൻ്റെ പക്വതയുടെ അളവ് അളക്കുന്നതിനുള്ള സ്വയം വിലയിരുത്തലിലൂടെ അവരെ തുടർച്ചയായി പിന്തുണയ്ക്കുകയും ചെയ്തു. ഈ പങ്കാളിത്തം അതോറിറ്റിയുടെ പ്രവർത്തന രീതികളിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ഉണ്ടായി.അതിനെ തുടർന്ന് ടീമുകളുടെ പ്രൊഫഷണലിസവും സുതാര്യതയും വർദ്ധിപ്പിക്കുകയും മികവിൻ്റെ സംസ്കാരം ജീവനക്കാർക്ക് പകരുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.