കാൻസർ ബാധിതയായി പെർത്തിൽ അന്തരിച്ച മലയാളി നഴ്‌സ് മേരിക്കുഞ്ഞിന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 10ന്

കാൻസർ ബാധിതയായി പെർത്തിൽ അന്തരിച്ച മലയാളി നഴ്‌സ് മേരിക്കുഞ്ഞിന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 10ന്

പെർത്ത് : കാൻസർ ബാധിതയായി പെർത്തിൽ അന്തരിച്ച മലയാളി നഴ്‌സ് മേരിക്കുഞ്ഞിന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 10ന് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ നടക്കും. പത്തിന് രാവിലെ 10. 30 മുതൽ 11 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് മൃതസംസ്കാര ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടക്കും. 12.30 മുതൽ 1.15 വരെ വീണ്ടും പൊതു ദർശനം ഉണ്ടായിരിക്കും. 2.25നായിരിക്കും ശവസംസ്കാര ചടങ്ങ് നടക്കുക.

കാൻസർ ബാധിതയായ മലയാളി നേഴ്സ് വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് (49) ജൂൺ 28നാണ് നിര്യാതയായത്. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം വഷളായി സർ ചാൾസ് ഗാർഡനർ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം എളവൂർ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്പതികളുടെ നാലുമക്കളിൽ ഇളയതാണ് മേരികുഞ്ഞ്. മക്കൾ എയ്ഞ്ചൽ, ആൽഫി, അലീന, ആൻലിസ. സഹോദരിമാർ: റെൻസി , സിസ്റ്റർ ലൈസി ( കോഴിക്കോട് ) ലിറ്റി പോളി ചെമ്പൻ (വില്ലേട്ടേൻ പെർത്ത്). 2015 ൽ അയർലണ്ടിൽ നിന്നും പെർത്തിലേക്ക് കുടിയേറിയതാണ് സന്തോഷൂം കുടുംബവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.