200 റോക്കറ്റുകളും 20 ഡ്രോണുകളും ഉയോഗിച്ച് ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യാപക ആക്രമണം: തിരിച്ചടിച്ചതായി ഇസ്രയേല്‍ സൈന്യം

200 റോക്കറ്റുകളും 20 ഡ്രോണുകളും ഉയോഗിച്ച് ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യാപക ആക്രമണം: തിരിച്ചടിച്ചതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഇസ്രയേലില്‍ വ്യാപക ആക്രമണം നടത്തി ലബനനിലെ ഇസ്ലാമിക സായുധ സംഘമായ ഹിസ്ബുള്ള. 200 റോക്കറ്റുകളും 20 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ് ) ഇക്കാര്യം സ്ഥിരീകരിച്ചു.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് നിമാഹ് നാസറിനെ ബുധനാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം.

ഇസ്രയേലിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ 200 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഗാസയില്‍ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലിനെതിരെ ഹിസ്ബുള്ള നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.


ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്രയേലില്‍ 10 കേന്ദ്രങ്ങളില്‍ തീപിടിച്ചതായി ഇസ്രായേലി പത്രങ്ങളായ ദി ടൈംസ് ഓഫ് ഇസ്രയേലും യെദിയോട്ട് അഹ്രാനോത്തും റിപ്പോര്‍ട്ട് ചെയ്തു.

വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ച് ഇതില്‍ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ തെക്കന്‍ ലബനനിലെ വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്രയേല്‍ അറിയിച്ചു.

അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ ഇതിനകം 38,011 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 87,445 പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 58 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.