'വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം'?; തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

 'വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം'?; തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. കള്ളക്കുറിച്ചിയിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ 65 പേരാണ് മരിച്ചത്.

മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസാണ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. ഇത്ര വലിയ നഷ്ടപരിഹാരം നല്‍കാന്‍ കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അപകടത്തില്‍ മരിച്ചവര്‍ക്ക് പോലും ഇതിലും കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.