അബുദാബി സർക്കാർ, അർദ്ധസർക്കാർ ഓഫീസുകളില്‍ ജീവനക്കാർക്ക് പുതിയ മാർഗനിർദ്ദേശം

അബുദാബി സർക്കാർ, അർദ്ധസർക്കാർ ഓഫീസുകളില്‍ ജീവനക്കാർക്ക് പുതിയ മാർഗനിർദ്ദേശം

അബുദാബി: നാളെ മുതൽ അബുദാബിയിലെ സ‍ർക്കാ‍ർ- അർദ്ധസർക്കാർ ഓഫീസുകളില്‍ എത്തി ജോലി ചെയ്യാവുന്നവരുടെ ശതമാനം 30 ആക്കി. കോവിഡ് മുന്‍കരുതലെന്ന നിലയിലാണ് നടപടി. 60 വയസിനുമുകളിലുളളവർക്കും ഗുരുതര അസുഖമുളളവർക്കും നിശ്ചയദാർഢ്യക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം ജീവനക്കാ‍ർ എല്ലാ ആഴ്ചയും നിർബന്ധമായും പിസിആർ ടെസ്റ്റ് എടുക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. വാക്സിനെടുത്തവർക്കും വാക്സിന്‍ ക്യാംപെയിന്റെ ഭാഗമായവർക്കും അല്‍ ഹൊസന്‍ ആപ്പില്‍ സ്വർണനിറമുളള നക്ഷത്ര ചിഹ്നമോ ഇ എന്ന അക്ഷരമോ ഉണ്ടെങ്കില്‍ നിബന്ധനയില്‍ ഇളവുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.