ആകാശ് തില്ലങ്കേരിയുടെ വാഹനം സ്റ്റേഷനിലെത്തിച്ചു; തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ലെന്ന് എംവിഡി

 ആകാശ് തില്ലങ്കേരിയുടെ വാഹനം സ്റ്റേഷനിലെത്തിച്ചു; തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ലെന്ന് എംവിഡി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. രൂപമാറ്റം വരുത്തിയ ജീപ്പ് ഇന്നലെ രാത്രിയാണ് പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കേസെടുത്തിട്ടും ഇതുവരേയും വാഹനം പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസെടുത്തതിന് പിന്നാലെ വാഹനം പഴയ പടിയാക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കി.

അതേസമയം ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മറ്റ് ആര്‍ടിഒ, സബ് ആര്‍ടിഒ പരിധിയില്‍ ലൈസന്‍സുണ്ടോയെന്ന് മോട്ടര്‍ വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്. ഞായറാഴ്ചയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമയ്‌ക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു.

ഒന്‍പത് കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45,000 രൂപ പിഴയും വിധിച്ചിരുന്നു. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടുനല്‍കിയെന്ന കേസ് ഉടമയ്‌ക്കെതിരെ എടുത്തിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശിയുടേതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നേരത്തേയും നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.