ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ജഡ്ജി നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.
ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്‍.മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തു. മണിപ്പൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എന്‍.കെ. സിങ്
ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍. 2012 ജനുവരി 23 ന് ആണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു.
ഷോലാപൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടില്ലായെങ്കില്‍ 2026 ജനുവരി ഒമ്പതിന് വിരമിക്കും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ജഡ്ജിയായി എന്‍.കെ. സിങ് മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.