കൊച്ചി : ചാണ്ടി ഉമ്മന്റെ വിവാദ പ്രസ്താവനക്കെതിരെ ഇരിങ്ങാലക്കുട രൂപത രംഗത്തുവന്നു. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കള്‍ നല്‍കുന്ന സന്ദേശങ്ങള്‍ യുക്തിഭദ്രവും സത്യസന്ധവുമാകണമെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ഇല്ലാതാക്കാനും മതവിശ്വാസികളെ തമ്മിലടിപ്പിച്ച് വോട്ട് ബാങ്ക് ലക്ഷ്യം വച്ച് നടത്തുന്ന രാഷ്ട്രീയ കളികള്‍ ഒരു മുന്നണിക്കും ഗു ണകരമായിരിക്കുകയില്ലെന്നും യോഗം വിലയിരുത്തി.
ഇസ്ലാം മതം ആരംഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ക്രൈസ്തവ വിശ്വാസികള്‍ പടുത്തുയര്‍ത്തിയ ഹാഗിയ സോഫിയ ദേവാലയം തുര്‍ക്കി ഭരണാധികാരി എര്‍ദോഗാന്‍ മോസ്‌കാക്കി മാറ്റിയതിനെ ന്യായീകരിച്ചുകൊണ്ട് യുവ നേതാവ് ചാണ്ടി ഉമ്മന്‍ നടത്തിയ വാക്പയറ്റ് ആരെ തൃപതിപ്പെടുത്താനാണെന്ന് സാക്ഷര കേരളത്തിലെ ചരിത്ര ബോധമുള്ള പൗരസമൂഹം വിലയിരുത്തിക്കൊള്ളൂം. യൂറോപ്പിലെ ആയിരക്കണക്കിന് ദേവാലയങ്ങള്‍ ബാറുകളൂം ഡാന്‍സ് ക്ലബ്ബുകളുമാക്കി മാറ്റിയ കാര്യങ്ങള്‍ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം നിരത്തിയത് എന്ന് രൂപത പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍ ചോദിക്കുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി കൈസ്തവ സഭയേയും സമൂഹത്തെയും ഇകഴ്ത്താനും വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കാനും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷനുവേണ്ടി പി ആര്‍ ഒ ഫാ. ജോളി വടക്കന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.