ലണ്ടന്‍: നൊവാക് ജോക്കോവിചിനെ വീഴ്ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(74).
കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം തന്നെ ഇത്തവണയും കണ്ടു. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് അല്‍ക്കരാസ് തുടരെ രണ്ടാം വട്ടവും ഫൈനലുറപ്പിച്ചത്. ജോക്കോ സെമിയില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ കീഴടക്കി.
ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടി ഗ്രാന്‍സ് സ്ലാം നേട്ടങ്ങളുടെ എണ്ണം അല്‍ക്കരാസ് മൂന്നാക്കി ഉയര്‍ത്തി. ഇന്നത്തെ നേട്ടത്തോടെ രണ്ടാം വിംബിള്‍ഡണും നാലാം ഗ്രാന്‍ഡ് സ്ലാം നേട്ടവും അല്‍ക്കരാസ് സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.