ബ്രിസ്ബൻ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

ബ്രിസ്ബൻ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

ബ്രിസ്ബൻ: ബ്രിസ്ബൻ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19ന് ഇടവക വികാരിയായ ഫാ. വർഗീസ് വിതയത്തിൽ എം.എസ്.ടി കൊടിയേറ്റ് നിർവഹിക്കുന്നതോട് കൂടി തിരുനാൾ ആഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് ഒമ്പത് ദിവസത്തെ വിശു​ദ്ധ കുർബാനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരിക്കും.

ജൂലൈ 20 ന് വൈകുനേരം നാല് മണി മുതൽ 'ദർശനം 2024' എന്ന പേരിൽ ഇടവക ജനങ്ങളുടെ കലാപരിപാടികൾ, കൺവീനർ രാജു പനന്താനത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെടും. അന്നേ ദിവസം ഫാദർ വർഗീസ് വിതയത്തിൽ എം.എസ്.ടി രചന നിർവഹിച്ച് സോളമൻ മാത്യു സംവിധാനം ചെയ്ത 'തോമാശ്ലീഹാ' എന്ന സാമൂഹിക സംഗീത നാടകം അരങ്ങേറും. ജൂലൈ 27 ന് വൈകുനേരം നാല് മണിക്ക് ആഘോഷമായ റാസ കുർബാനയും തുടർന്ന് വെടിക്കെട്ടും നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടുകടകളും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അഡലെയിഢ് നോർത്ത് ഇടവക വികാരി ഫാ. അജിത് ചെറിയാക്കര നേതൃത്വം നൽകും. തുടർന്ന് ചെണ്ടമേളം, ബാൻഡ് മേളം തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തപ്പെടും.
ജൂലൈ 19ന് ആരംഭിച്ച് പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ പരമ്പരാഗത കേരള തനിമയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇടവക വികാരി ഫാ.വർഗീസ് വിതയത്തിൽ എം.എസ്.ടി, കൈകാരന്മാരായ അനൂപ് ആനപ്പാറ, ബിജു മഞ്ജപ്പള്ളി, രാരിച്ചാൻ മാത്യു, തിരുനാൾ കൺവീനറായ അജോ ജോസിനോടൊപ്പം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ ഈ തിരുന്നാൾ ഏവർക്കും അനുസ്മരണീയമാക്കുന്നതിനും തിരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് വിശുദ്ധയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിൽ പങ്കെടുക്കുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നെന്ന് ഇടവക നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.