സംസ്ഥാനത്ത് ഇന്നും പെരുമഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും പെരുമഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

അതേസമയം മഴയില്‍ മാറ്റം വരികയാണെങ്കില്‍ മുന്നറിയിപ്പിലും മാറ്റം വരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, ഇടുക്കി എന്നി ജില്ലകളില്‍ ഭാഗികമായ അവധിയും പ്രഖ്യാപിച്ചു. അവധി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളെയും പിഎസ്‌സി പരീക്ഷകളെയും ബാധിക്കില്ല.

കണ്ണൂര്‍, വയനാട്, പാലക്കാട് എന്നി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മോഡല്‍ റസിഡന്‍ഷ്യല്‍, നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കടല്‍ തീരങ്ങളിലുളളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്. മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുകയാണ്. കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.