നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

 നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബാസിയയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളായ നാല് പേര്‍ മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്.

അബാസിയയിലെ അല്‍ ജലീബ് മേഖലയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നും സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.