വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം 30 മണിക്കൂറോളം വൈകിയ സംഭവത്തില്‍ യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറും നല്‍കുമെന്ന് കമ്പനി. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ അടുത്ത യാത്രയ്ക്കുള്ള വൗച്ചറാണ് നല്‍കിയത്. ഒപ്പം അധികൃതര്‍ യാത്രക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

'കഴിഞ്ഞ 24 മണിക്കൂര്‍ നിങ്ങള്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഞങ്ങള്‍ക്ക് മനസിലായി. യാത്രക്കാരെ എത്രയും വേഗം സുരക്ഷിതമായ ഇടത്തിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിന് മുന്‍ഗണന നല്‍കികൊണ്ടായിരുന്നു റഷ്യയിലേക്ക് വിമാനം തിരിച്ചത്. നിങ്ങളുടെ യാത്രാ കൂലി ഞങ്ങള്‍ പൂര്‍ണമായും തിരികെ നല്‍കും'.- എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലമാണ് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ച് വിട്ടത്. റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തിരമായി വിമാനം ലാന്‍ഡ് ചെയ്തത്. 255 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എയര്‍ ഇന്ത്യ ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും ക്രമീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.