'കുരുന്നുകളുടെ തലയറുത്തു; പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി': ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ പൂണ്ട് വിളയാടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

 'കുരുന്നുകളുടെ തലയറുത്തു; പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി':  ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ പൂണ്ട് വിളയാടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

നിരപരാധികളായ ആളുകളെ ജീവനോടെ തീയിട്ടു.
നിരായുധരായ പലരേയും വെടിവെച്ചു വീഴ്ത്തി.
വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിച്ചു.


ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഹമാസ് ഭീകരര്‍ നടത്തിയ കൊടും ക്രൂരതകള്‍ എണ്ണമിട്ട് വിവരിച്ച് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസും മറ്റ് പാലസ്തീന്‍ തീവ്രവാദ സംഘടനകളും ചേര്‍ന്ന് ചെയ്തത് ഞെട്ടിക്കുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ ഇസ്രയേലില്‍ അതിക്രമിച്ച് കയറിയ ഹമാസ് ഭീകരര്‍ നിരവധി കുരുന്നുകളുടെ തലയറുത്തും പെണ്‍കുട്ടികളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയും കൊലപ്പെടുത്തി. നിരായുധരായ പലരേയും വെടിവെച്ചു വീഴ്ത്തി.

യാതൊരു പ്രകോപനവും കൂടാതെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണം നടന്നത്. ഇസ്രേലികള്‍ക്കെതിരേ ബോധപൂര്‍വവും വിവേചന രഹിതവുമായ ആക്രമണങ്ങള്‍ നടന്നുവെന്ന് സംഘടനയുടെ അസോസിയേറ്റ് ഡയറക്ടര്‍ ബെല്‍കിസ് വില്ലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


കസ്റ്റഡിയിലുള്ളവരെ കൊലപ്പെടുത്തല്‍, മനുഷ്യത്വ രഹിതമായ പെരുമാറ്റം, ലൈംഗിക പീഡനം, ബന്ദിയാക്കല്‍, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ള, മനുഷ്യരെ പരിചകളാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഹമാസ് തീവ്രവാദികള്‍ ചെയ്തു.

ഹമാസ് ആയിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്തുണയുമായി പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള മറ്റു തീവ്രവാദ സംഘടനകളും ആക്രമണത്തില്‍ പങ്കുചേര്‍ന്ന് കൂട്ടക്കുരുതി നടത്തിയതായും അദേഹം പറഞ്ഞു.

ഗാസയ്ക്ക് ചുറ്റുമുള്ള ഇസ്രയേലി പ്രദേശങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയ്ക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാം വിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികള്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം നേര്‍ക്ക് വെടിയുതിര്‍ത്തു.

വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിച്ചു. നിരപരാധികളായ ആളുകളെ ജീവനോടെ തീയിട്ടു. നിരവധി ഇസ്രയേലി പെണ്‍കുട്ടികളെയും സ്ത്രീകളെയും ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.