ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ്-ഒക്‌ലഹോമ റീജിയനിലെ പാരീഷുകള്‍  പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (IPSF 2024) ഒരുക്കങ്ങള്‍ ഹൂസ്റ്റണില്‍ പൂര്‍ത്തിയായി.  

2024 ഓഗസ്‌ററ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഫോര്‍ട്ട് ബെന്‍ഡ് എപിസെന്റര്‍ വേദിയാകും. 1500 ല്‍ പരം മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ 5000 ല്‍ പരം പേര്‍ ഈ കായികമേളയില്‍ പങ്കെടുക്കും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് ഈ മെഗാ മേള ഒരുങ്ങുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി സംഘാടകര്‍ അറിയിച്ചു. കായികമേള വിജയമാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഹൂസ്റ്റണ്‍ ഫൊറോനാ.
നേരത്തെ പൂര്‍ത്തിയായ IPSF ക്രിക്കറ്റ് ടൂര്‍ണമെന്റില്‍  സെന്റ് മേരീസ് പെര്‍ലാന്‍ഡ് ടീം ചാമ്പ്യരായി. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന ടീം റണ്ണേഴ്സ് ആപ്പ് ട്രോഫി നേടി. ജിബി പാറക്കല്‍(ഫൗണ്ടര്‍ & CEO)  നേതൃത്വം നല്‍കുന്ന പിഎസ്ജി ഗ്രൂപ്പ് ആണ് IPSF 2024 ന്റെ മുഖ്യ സ്‌പോണ്‍സര്‍. കെംപ്ലാസ്‌ററ് കിര. ഗ്രാന്റ്  സ്‌പോണ്‍സറും, അനീഷ് സൈമണ്‍ നേതൃത്വം നല്‍കുന്ന ഫോര്‍സൈറ്റ് ഡെവലപ്പേഴ്‌സ് LLC പരിപാടികളുടെ പ്ലാറ്റിനം സ്‌പോണ്‍സറും ആണ്.

ഹൂസ്റ്റണ്‍ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് പാറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ ഈ മെഗാ  ഫെസ്റ്റിന്റെ  വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.