നേപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം:18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ

നേപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം:18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ

കാഠ്മണ്ഡു∙ നേപ്പാളിൽ ടേക്കോഫിനിടെ ചെറു വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 18 ആയി. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ പറഞ്ഞു.

കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.



2023 ജനുവരിയിൽ യെതി എയർലൈൻസ് വിമാനം നേപ്പാളിൽ തകർന്ന് വീണിരുന്നു. അപകടത്തിൽ 68 യാത്രക്കാർ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.