അര്‍ജുനായുള്ള തിരച്ചില്‍ 11-ാം ദിനത്തിലേക്ക്; വെല്ലുവിളിയായി അടിയൊഴുക്ക്

 അര്‍ജുനായുള്ള തിരച്ചില്‍ 11-ാം ദിനത്തിലേക്ക്; വെല്ലുവിളിയായി അടിയൊഴുക്ക്

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രമാകും നേവിയുടെ സ്‌കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങുക.

പുഴയില്‍ അടിയൊഴുക്ക് ഇന്നലെ ആറ് നോട്‌സായിരുന്നു. മൂന്ന് നോട്‌സില്‍ താഴെയാണെങ്കില്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസമാകുന്നതായി നേവി അറിയിച്ചു.

ഷിരൂരില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. മാത്രമല്ല ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ടാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.