ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഹരിയാനയിലെ ജാട്ട് മേഖലയില്‍ കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തിലെ ജന സാന്നിധ്യം കണ്ട് ഞെട്ടി ബിജെപി. ആയിരക്കണക്കിന് വനിതാ കര്‍ഷകരാണ് മഹാപഞ്ചായത്തിനെത്തിയത്.
ഇവരില്‍ ഭൂരിപക്ഷവും ബിജെപിയുടെ വോട്ടര്‍മാരായിരുന്നു. എന്നാല്‍ ഇവരും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. രാജസ്ഥാന്‍ മേവത്ത് മേഖലയില്‍ നിന്നുള്ള മിയോ മുസ്ലീങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് മെഗാ റാലികളാണ് ഒരേസമയം കര്‍ഷകര്‍ നടത്തിയത്.
'കര്‍ഷകരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. ഇത് ഏതെങ്കിലും ജാതിക്കോ മറ്റ് മത വിഭാഗങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. അവരുടേതുമല്ല ഈ സമരം. ഇതൊരു ജനകീയ സമരമാണ്. ഒരിക്കലും അത് പരാജയപ്പെടില്ല'- സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാജേഷ് ടിക്കായത്ത് പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പമാണ് മോദി സര്‍ക്കാര്‍. അവര്‍ വിശപ്പിനെ വെച്ച് ബിസിനസ് കളിക്കുകയാണ്. ഈ വിശപ്പ് കൂടുമ്പോള്‍ ഭക്ഷണത്തിന്റെ നിരക്കും അവര്‍ വര്‍ധിപ്പിക്കും. പക്ഷേ ഭക്ഷണം ഒരിക്കലും അടച്ചിട്ട് സൂക്ഷിക്കാനാവില്ലന്നും ടിക്കായത്ത് പറഞ്ഞു.
യുവാക്കളുടെ കരുത്തും മുതിര്‍ന്നവരുടെ പരിചയസമ്പത്തും ചേര്‍ന്നാണ് സമരം ശക്തിപ്പെടുത്തിയതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷകര്‍ മാത്രമല്ല, അവരുടെ ഭാവി തലമുറകള്‍ പോലും സമരത്തില്‍ ആവേശത്തിലാണ്. അതാണ് മഹാപഞ്ചായത്തുകളിലെ ഇത്ര വലിയ വനിതാ സാന്നിധ്യം വ്യക്തമാക്കുന്നതെന്നും കര്‍ഷക നേതാവ് രാജു മാന്‍ പറഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരിലും വന്‍ പ്രക്ഷോഭമാണ് നടന്നത്. കൃഷി സംരക്ഷിക്കാന്‍ മേവത്തിലെ ജനങ്ങള്‍ പോരാടുമെന്ന് മൗലാന അര്‍ഷാദ് വ്യക്തമാക്കി.
ടിക്കായത്തിന്റെ മകന്‍ ഗൗരവ് ടിക്കായത്ത്, ചന്ദ്രശേഖര്‍ ആസാദ്, ഗുലാം മുഹമ്മദ് ജോല എന്നിവരും മഹാപഞ്ചായത്തിനെത്തിയിരുന്നു. മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ചിതറി തെറിച്ച് പോയ എല്ലാ വിഭാഗങ്ങളും കര്‍ഷക സമരത്തെ തുടര്‍ന്ന് ഒന്നിച്ചെന്ന് മുഹമ്മദ് ജോല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.