വികസന ചിറകിലേറി വയനാട്: ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ഇന്ന്

വികസന ചിറകിലേറി വയനാട്:  ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ഇന്ന്

മാനന്തവാടി: മേപ്പാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഓണ്‍ലൈനിലൂടെ നടത്തും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ്മന്ത്രി ജി സുധാകരൻ, മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, എ.കെശശീന്ദ്രൻ എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രാദേശികമായി രാവിലെ പത്തിന് പരിപാടി നടത്തും. മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലും തിരുവമ്പാടി ബസ്സ്റ്റാന്‍ഡിലും ക്രമീകരിച്ച വലിയ സ്‌ക്രീനില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.  

കൊങ്കണ്‍ റെയില്‍വെക്കാണ് തുരങ്കപാതയുടെ നിര്‍മ്മാണ ചുമതല. സര്‍വേ നടപടികള്‍ കഴിഞ്ഞമാസം 22-ന് തുടങ്ങിയിരുന്നു. മൂന്നുമാസത്തിനകം പഠനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡി.പി.ആര്‍. തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും. കിഫ്ബി സഹായത്തോടെ 658 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഈ പാത പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കുള്ള ചുരം ഒഴിവാക്കി വയനാട്ടിൽ എത്താനാകും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.