പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇറാന്‍ ഭീകരവാദികള്‍; കായിക താരങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇറാന്‍ ഭീകരവാദികള്‍;  കായിക താരങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

പാലസ്തീന്‍ വിഷയത്തില്‍ ലോകശ്രദ്ധ നേടുക ലക്ഷ്യം.

പാരിസ്: പാരീസ് ഒളിമ്പിക്‌സ് വേദികളില്‍ ഇറാന്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറാനും അത്‌ലറ്റുകളെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും അദേഹം പറഞ്ഞു.

പാലസ്തീന്‍ വിഷയത്തില്‍ ലോകശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെയുഗ്‌നെയ്ക്ക് അയച്ച കത്തില്‍ കാട്‌സ് വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ഇസ്രയേലില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് ഭീഷണി സന്ദേശം ഇമെയില്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ലഭിച്ചതായി അവര്‍ അറിയിച്ചു.

ഇസ്രയേല്‍ അത്‌ലറ്റുകളെ മാത്രമല്ല, ചിലപ്പോള്‍ മറ്റ് രാജ്യങ്ങളിലെ അത്‌ലറ്റുകളെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.