അര്‍ജുന്‍ ബബുത നാലാം സ്ഥാനത്ത്; ഷൂട്ടിങില്‍ രണ്ടാം ദിനം ഇന്ത്യയ്ക്ക് നിരാശ

അര്‍ജുന്‍ ബബുത നാലാം സ്ഥാനത്ത്; ഷൂട്ടിങില്‍ രണ്ടാം ദിനം  ഇന്ത്യയ്ക്ക് നിരാശ

പാരിസ്: ഷൂട്ടിങില്‍ രണ്ടാം മെഡലിന് തൊട്ടരികിലെത്തി ഇന്ത്യ വീണു. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ ബബുത നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

208.4 പോയിന്റുകള്‍ നേടിയാണ് അര്‍ജുന്‍ മത്സരം അവസാനിപ്പിച്ചത്. ഇടക്ക് വെള്ളി മെഡല്‍ പ്രതീക്ഷയും പിന്നാലെ വെങ്കല പ്രതീക്ഷയും താരം നല്‍കിയിരുന്നു. അവസാന ഘട്ടത്തില്‍ സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളുടെ മുന്നേറ്റം അര്‍ജുന് തിരിച്ചടിയായി.

നേരത്തെ ഷൂട്ടിങിലെ മറ്റൊരു പ്രതീക്ഷയായിരുന്ന രമിത ജിന്‍ഡാലിനും മെഡല്‍ നേടാനായില്ല. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ താരം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ആദ്യ അഞ്ച് ഷോട്ടുകളുടെ റൗണ്ട് അവസാനിച്ചപ്പോള്‍ രമിത അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല. 145.3 പോയിന്റുകള്‍ നേടിയാണ് താരം ഫിനിഷ് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.