കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച സെലിബ്രിറ്റികളുടെ ട്വീറ്റിന്റെ പിന്നാമ്പുറം തേടി മഹാരാഷ്ട്രാ സര്‍ക്കാര്‍

 കര്‍ഷക പ്രക്ഷോഭത്തില്‍  കേന്ദ്രത്തെ അനുകൂലിച്ച സെലിബ്രിറ്റികളുടെ   ട്വീറ്റിന്റെ പിന്നാമ്പുറം തേടി മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ: രാജ്യത്തെ സിനിമ, കായിക രംഗത്തെ പ്രശസ്തര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമാണോ എന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് ഒരേ സമയമാണ് സെലിബ്രിറ്റികളായ ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഷെട്ടി, അക്ഷയ് കുമാര്‍, വിരാട് കോഹ്‌ലി, സൈന നെഹ്വാള്‍ തുടങ്ങിയവര്‍ പോസ്റ്റുകള്‍ ഇട്ടത്.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. കേന്ദ്രത്തിന്റെ സമ്മര്‍ദമാണ് ട്വീറ്റുകളുടെ പിന്നിലെങ്കില്‍ അത് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സിനിമ, കായിക രംഗത്തെ പ്രശസ്തര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് പിന്നില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദമാണെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. ട്വീറ്റുകള്‍ക്കു പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചുട്ടുണ്ടെന്നത് ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും പോപ് സംഗീതജ്ഞ റഹീന പരസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് തുടങ്ങിയവര്‍ കര്‍ഷക സമരത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ കലാ സാസ്‌കാരിക കായിക രംഗത്തെ പ്രമുഖരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്‌കര്‍,സുനില്‍ ഷെട്ടി, അക്ഷയ് കുമാര്‍, സൈന നെഹ്വാള്‍ തുടങ്ങിയവര്‍ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ പുറത്തു നിന്ന് ആരും ഇടപെടേണ്ടതില്ല എന്ന രീതിയില്‍ ആയിരുന്നു എല്ലാവരുടേയും പോസറ്റുകള്‍. സംഭവത്തില്‍ താരങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.