ഉത്തരാഖണ്ഡ് ദുരന്തം:20 മൃതദേഹം കണ്ടെടുത്തു; മണ്ണിടിച്ചിലാകാം ദുരന്ത കാരണമെന്ന് അനുമാനം

 ഉത്തരാഖണ്ഡ് ദുരന്തം:20 മൃതദേഹം കണ്ടെടുത്തു; മണ്ണിടിച്ചിലാകാം ദുരന്ത കാരണമെന്ന് അനുമാനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 20 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതില്‍ രണ്ടു പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരന്തത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ പറഞ്ഞു.

കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. ദുരന്ത സ്ഥലത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണും ചെളിയും കാരണം തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുകയാണിപ്പോള്‍.

ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തും. എന്നാല്‍ പ്രളയ ദുരന്തത്തിന് കാരണം മണ്ണിടിച്ചിലാകാമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ജിയോളജിസ്റ്റുകളുടെ അനുമാനം. ദുരന്തത്തിന്റെ സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വെച്ച് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു അനുമാനത്തില്‍ ശാസത്രജ്ഞര്‍ എത്തിയത്.

എല്ലാവരും വിശ്വസിക്കുന്നതുപോലെ മഞ്ഞ് മൂടിയ തടകം അണപൊട്ടി ഒഴികിയതല്ല ദുരന്തത്തിനു കാരണമെന്നും ശാസത്രജ്ഞര്‍ വ്യക്തമാക്കുന്നു. മഞ്ഞിടിച്ചിലുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പ്രഗല്‍ഭനായ ഡോ. ഡാന്‍ ഷുഗറണ് ആദ്യമായി ഇത്തരമൊരു നിഗമനത്തിലെത്തിത്. ദുരന്തത്തിനു മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളും സാറ്റ്ലൈറ്റ് ചിത്രത്തിലുള്ള മണ്ണിന്റെ സാന്നിധ്യം എന്നിവ പരിശോധിച്ചാണ് ഡാന്റെ നിഗമനം.

തണുത്തുറഞ്ഞ തടാകം അണക്കെട്ട് പൊട്ടിയാണ് അപകടമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം. പ്രകൃതിദത്തമായ തടാകം തണുത്തറഞ്ഞ് പിന്നീട് അണക്കെട്ട് പോട്ടി വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ചമോലിയില്‍ സംഭവിച്ചത് മലയിടിച്ചില്‍ കാരണം ഉണ്ടായ പ്രളയമാണെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.