ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും. നിലവിലെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കേന്ദ്ര മന്ത്രിയായതോടെ അടുത്ത് തന്നെ അദേഹം അധ്യക്ഷ സ്ഥാനം ഒഴിയും. ഈ ഒഴിവിലേക്കാവും ഫഡ്‌നാവിസ് എത്തുക.
അസാമാന്യമായ നേതൃപാടവും സംഘാടന ശൈലിയുമാണ് ഫഡ്നാവിസില്‍ കേന്ദ്ര നേതൃത്വം കണ്ട ഗുണമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പിഴയ്ക്കാത്ത തന്ത്രങ്ങള്‍ മെനയാനുള്ള കഴിവും ഫഡ്‌നാവിസിന്റെ പ്ലസ് പോയിന്റാണ്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും ഫഡ്നാവിസിനുണ്ട്. തങ്ങളുടെ നിലപാടുകള്‍ക്ക് അനുകൂലമായി ബിജെപിയെ കൊണ്ടുപോകാന്‍ ഇതിലൂടെ കഴിയും എന്നാണ് അവര്‍ കണക്കാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബിജെപിക്കെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. അധ്യക്ഷ സാനത്തേക്ക് മറ്റാരെക്കാളും മോഡിക്ക് താല്‍പ്പര്യവും ഫഡ്നാവിസിനെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഫഡ്നാവിസ് കുടുംബ സമേതം മോഡിയെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് അദേഹം ദേശീയ അധ്യക്ഷനാകുമെന്ന തരത്തില്‍ പ്രചാരണമുണ്ടായത്.
നിലവില്‍ മഹാരാഷ്ട്ര ബിജെപിയില്‍ ഫഡ്‌നാവിസിനൊപ്പം തലപ്പൊക്കത്തില്‍ നില്‍ക്കാനുള്ള നേതാക്കള്‍ ഇല്ല. വരുന്ന ഒക്ടോബറില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ അവസരത്തില്‍ പെട്ടെന്ന് ഫഡ്‌നാവിസിനെ ദേശീയ അധ്യക്ഷനാക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് ഭയമുണ്ട്. അതിനാല്‍ ആദ്യം വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിക്കും. ഈ സമയം ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അധ്യക്ഷ പദത്തിലേക്ക് ഉയര്‍ത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.