ബുക്കിങ് നിര്‍ത്തിവച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ

ബുക്കിങ് നിര്‍ത്തിവച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ

ബംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എയര്‍ ഇന്ത്യ. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ടെല്‍ അവീവിലേക്കും തിരിച്ചും ഉള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തുന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എയര്‍ഇന്ത്യ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുമെന്നും അറിയിച്ചു. കസ്റ്റമേഴ്സിന്റെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. റീഫണ്ടിനെക്കുറിച്ചും റദ്ദാക്കിയ ഫ്‌ളൈറ്റിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 011-69329333/01169329999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഓഗസ്റ്റ് രണ്ട് മുതല്‍ എട്ട് വരെ ടെല്‍ അവീവിലെക്കും തിരിച്ചും ഉള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.