അബുദാബി: കുവൈറ്റിലേക്കും സൗദിയിലേക്കുമുളള യാത്രാവിലക്ക് തുടരുന്നതിനാല്‍, യുഎഇ വഴിയുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് യുഎഇയിലെ ഇന്ത്യന്‍ എംബസി അഭ്യർത്ഥിച്ചു.
എന്നാൽ, നേരത്തെ ഈ രാജ്യങ്ങളിലേക്ക് പോകുന്നതിനായി യുഎഇയിലെത്തി, യാത്രാവിലക്കില്‍ കുടുങ്ങിയ പൗരന്മാരോട് തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ട്രാന്‍സിറ്റ് യാത്ര നടത്താനാകില്ലെന്ന് യാത്രാക്കാരോട് എയർഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. ദുബായ് വഴിയോ അബുദാബി വഴിയോ കുവൈറ്റിലേക്കോ സൗദിയിലേക്കോ ട്രാന്‍സിറ്റ് യാത്ര നടത്താനാകില്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്ത്യന്‍ എംബസിയുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യാ എക്സ്പ്രസ് യാത്രാക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.