ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുണ്ടായ വാഹനാപകടത്തില്‍ റോഡിലേക്കു തെറിച്ചുവീണ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. അപകടത്തില്‍ പല തവണ മറിഞ്ഞ കാറില്‍ നിന്ന് തെറിച്ചു വീണ രണ്ട് കുഞ്ഞുങ്ങളെയാണ് രക്ഷപെടുത്തിയത്. തിരക്കേറിയ ഹൈവേയുടെ മധ്യത്തിലേക്കാണ് കുഞ്ഞുങ്ങള്‍ വീണത്. ഓടിയെത്തിയ രണ്ടുപേര്‍, ഡയപ്പര്‍ മാത്രം ധരിച്ച് റോഡില്‍ ഇരിക്കുന്ന കുട്ടികളെ രക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
ഞായറാഴ്ച രാത്രി ഫ്രീപോര്‍ട്ടിലെ ഇന്റര്‍സ്റ്റേറ്റ് 10 ഈസ്റ്റ് ഫ്രീവേയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് കാറുകളാണ് അപകടത്തില്‍ പെട്ടതെന്നും കാറുകളിലൊന്ന് പലതവണ മറിഞ്ഞപ്പോളാണ് കുട്ടികള്‍ പുറത്തു വീണതെന്നുമാണ് മനസിലാകുന്നതെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഫ്രീപോര്‍ട്ടിലെ ഈസ്റ്റ് ഫ്രീവേയുടെ പ്രധാന പാതയിലാണ് അപകടം നടന്നതെന്നും കുട്ടികള്‍ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട മുതിര്‍ന്നയാളെയും രണ്ട് കുട്ടികളെയും ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്‌തെന്നാണ് യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാറില്‍ ഒരു മുതിര്‍ന്നയാളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും മറ്റേ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.