ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ താമസിക്കുന്ന എറണാകുളം സ്വദേശി രഞ്ജിത്ത് സി ഏലിയാസ് (46) നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെതുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
കൂത്താട്ടുകുളം ചെമ്പോതയില്‍ ഏലിയാസിന്റെ മകനാണ് രഞ്ജിത്ത്. സണ്‍ഷൈന്‍ കോസ്റ്റിലെ നമ്പൂരിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യ: മായ സ്‌കറിയ (രജിസ്ട്രേഡ് നഴ്സ്-റീഹാബിലിറ്റേഷന്‍, റാംസെ ഹെല്‍ത്ത് സെലങ്കൂര്‍), മക്കള്‍: എബ്രഹാം (13), ഐസക്ക് (7).
വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലന്‍ഡില്‍ നിന്നാണ് രഞ്ജിത്തിന്റെ കുടുംബം ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. അയര്‍ലന്‍ഡിലെ അഷ്ബോര്‍ണില്‍ താമസിച്ചിരുന്ന രഞ്ജിത് ആഷ്ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. സണ്‍ഷൈന്‍ കോസ്റ്റ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് രഞ്ജിത്ത്. സംസ്‌കാര ശുശ്രുഷകള്‍ പിന്നീട് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.