അങ്കാറ: തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ എം.പിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ജയിലില്‍ കഴിയുന്ന പാര്‍ലമെന്റ് എം.പിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. എം.പിമാര്‍ പരസ്പരം തല്ലുന്നതിന്റെയും കഴുത്തിനു പിടിച്ച് തള്ളുന്നതിന്റെയുമൊക്കെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റു.
പ്രതിപക്ഷ എം.പിമാരിലൊരാളായ അഹമത് സിക് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ മറ്റ് എം.പിമാരെത്തി അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ പാര്‍ട്ടിക്കാരാണ് എം.പിയെ മര്‍ദിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
തന്റെ പാര്‍ട്ടിക്കാരനായ എം.പിയെ രാഷ്ട്രീയപ്രേരിതമായാണ് തടവിലിട്ടിരിക്കുന്നതെന്ന് അഹമത് സിക് ആരോപിച്ചു. എര്‍ദോഗന്റെ പാര്‍ട്ടിയെ തീവ്രവാദി പാര്‍ട്ടിയെന്നും അഹമത് സിക് എം.പി വിളിച്ചു. തുടര്‍ന്നാണ് എം.പിക്കെതിരെ പാര്‍ലമെന്റില്‍ നിന്നും ആക്രമണമുണ്ടായത്.
രണ്ട് എം.പിമാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒരു എം.പി സ്ത്രീയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ തലവന്‍ ഒസ്ഗുര്‍ ഒസെല്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ട് പോരാടേണ്ട വേദിയില്‍ നിലത്ത് രക്തം വീഴ്ത്തിയാണ് അവരുടെ പോരാട്ടം. വനിത എം.പിയെ അവര്‍ മര്‍ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.