ആഫ്രിക്കയില്‍ ആയതിനാല്‍ അവഗണിച്ചു; എംപോക്‌സ് അടുത്ത മഹാമാരിയായേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

ആഫ്രിക്കയില്‍ ആയതിനാല്‍ അവഗണിച്ചു; എംപോക്‌സ് അടുത്ത മഹാമാരിയായേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

ജൊഹനാസ്ബര്‍ഗ്: ആഫ്രിക്കയില്‍ പടരുന്ന എംപോക്‌സ് രോഗം അടുത്ത ആഗോള മഹാമാരിയായേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. എംപോക്‌സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി പാകിസ്ഥാനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി വഷളായത്. സ്വീഡനിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958 ല്‍ കുരങ്ങുകളിലാണ് എംപോക്‌സ് ബാധ ആദ്യം കണ്ടെത്തിയത്. 1970 ല്‍ ഡി.ആര്‍ കോംഗോയില്‍ മനുഷ്യനിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാല്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങള്‍ 60 വര്‍ഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

എംപോക്‌സ് പ്രതിരോധത്തിന് ലോകം ശ്രദ്ധകൊടുക്കണമെന്നും കൂടുതല്‍ സഹായധനം വേണമെന്നും ആഫ്രിക്കന്‍ ഗവേഷകര്‍ ലോകത്താടോവാശ്യപ്പെട്ടിരുന്നു. എന്നാല്‍ 2022 ല്‍ 116 രാജ്യങ്ങളിലായി 99,000 കേസുകള്‍ സ്ഥിരീകരിച്ചിതോടെ എംപോക്‌സ് ലോകത്തിന്റെ ആശങ്കയായി മാറി. രോഗപ്രതിരോധത്തിനുള്ള ഗവേഷണങ്ങളും ധനസമാഹരണവും ശക്തമായി.

വസൂരി വൈറസുമായി സാമ്യമുള്ളതാണ് എംപോക്‌സ് വൈറസ്. 2022 ല്‍ 200 ല്‍ താഴെയായിരുന്നു മരണസംഖ്യ. എന്നാല്‍ ഇത്തവണ മരണം കൂടുതലാണ്. ആഫ്രിക്കയില്‍ ഇക്കൊല്ലം 14000 ലധികം ആളുകള്‍ക്കാണ് എംപോക്‌സ് പിടിപെട്ടത്. 524 പേര്‍ മരിച്ചു. എംപോക്‌സ് പോലെ തുടക്കത്തില്‍ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാകുകയും ചെയ്ത രോഗങ്ങളാണ് വെസ്റ്റ്നൈലും സികയും ചിക്കുന്‍ ഗുനിയയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.