രാജ്യസഭ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും

രാജ്യസഭ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.

കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യനും രവ്നീത് സിങ് ബിട്ടുവും ഉള്‍പ്പെടെ ഒമ്പത് പേരുകളാണ് പ്രഖ്യാപിച്ചത്. ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നും മത്സരിക്കും.

കിരണ്‍ ചൗധരി ഹരിയാനയില്‍ നിന്നാണ് മത്സരിക്കുക. ഒഡീഷയില്‍ മംമ്ത മൊഹന്തെയും ത്രിപുരയില്‍ രാജീവ് ഭട്ടാചാര്യയും മഹാരാഷ്ട്രയില്‍ നിന്ന് ധൈര്യശില്‍ പാട്ടീലും മത്സരിക്കും.

മനന്‍ കുമാര്‍ മിശ്ര ബിഹാറില്‍ നിന്നും മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി എന്നിവര്‍ അസമില്‍ നിന്നും മത്സരിക്കും. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.