അക്രമ കലുഷിതമായ നൈജീരിയ ഇരിക്കുന്നത് ഒരു ടൈം ബോംബിൽ; ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരണം: കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ്

അക്രമ കലുഷിതമായ നൈജീരിയ ഇരിക്കുന്നത് ഒരു ടൈം ബോംബിൽ; ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരണം: കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ്

അബുജ: ക്രിസ്തീയ വിശ്വാസം പിന്തുടർന്നതുകൊണ്ട് മാത്രം ജനങ്ങൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന രാജ്യമാണ് നൈജീരിയ. അക്രമ കലുഷിതമായ രാജ്യം ഒരു ടൈം ബോംബിൽ ഇരിക്കുകയാണെന്ന് ഒവേരിയിലെ ആർച്ച് ബിഷപ്പും നൈജീരിയയിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസിൻ്റെ പ്രസിഡൻ്റുമായ ലൂസിയസ് ഉഗോർജി. കത്തോലിക്ക ബിഷപ്പ് കോൺഫറൻസിന്റെ രണ്ടാം പ്ലീനറി അസംബ്ലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ സന്ദേശം നല്‍കുകയായിരിന്നു ആർച്ച് ബിഷപ്പ്.

ദാരിദ്ര്യം, കഷ്ടപ്പാടുകൾ, അഴിമതികൾ എന്നിവയാൽ രാജ്യം വലയുന്നിടത്തോളം കാലം നൈജീരിയയിലെ യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

തിന്മയെ നേരിടുന്നതിന് പകരം, സ്വന്തം ഉത്തരവാദിത്തങ്ങൾ ഒഴിവാക്കി ഒരു ബലിയാടിനെ തിരയാൻ ചില സർക്കാർ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. സത്യത്തിൽ ഞങ്ങൾ ഒരു ടൈം ബോംബിലാണ് ഇരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

#EndBadGovernance (മോശം ഭരണം അവസാനിക്കട്ടെ) എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് ഒന്ന് മുതൽ 10 വരെ നൈജീരിയയിൽ ഉടനീളം പ്രകടനങ്ങളും പണിമുടക്കുകളും നടന്നിരിന്നു. സമാധാനപരമായ പ്രകടനക്കാർക്കിടയിൽ ഇതിനിടെ ക്രിമിനൽ സംഘങ്ങള്‍ നുഴഞ്ഞുകയറി. പോലീസിൻ്റെ ക്രൂരമായ ഇടപെടലില്‍ കുറഞ്ഞത് ഇരുപത് പേരാണ് മരിച്ചത്.

അതേ സമയം കഴിഞ്ഞ 14 വർഷത്തിനിടെ നൈജീരിയയിൽ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തിൽപ്പരം പേരാണ്, കിഴക്കൻ നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർസൊസൈറ്റി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നടുക്കുന്ന ഈ കണക്കൂകൾ വ്യക്തമാക്കുന്നത്. ‘നൈജീരിയയിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികൾ’ എന്ന പേരിൽ ആണ് ഈ അരും കൊലകളുടെ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.

മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ 2015 മുതൽ മാത്രം കെല്ലപ്പെട്ടത് 30,250 പേരാണ്. ബുഹാരിയുടെ തീവ്ര ഇസ്ലാം നിലപാടുകളാണ് ഇതിന് കാരണണായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏകദേശം 34,000 മിതവാദികളായ മുസ്ലീംകളും ഇതേ കാലയളവിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിനുള്ളിൽ, വൈദികരും സന്യസ്തരും ഉൾപ്പെടെ കുറഞ്ഞത് 707 ക്രൈസ്തവർ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.