അസ്ന ചുഴലിക്കാറ്റ്; ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല

അസ്ന ചുഴലിക്കാറ്റ്; ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല

മസ്‌ക്കറ്റ്‌: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​സ്ന ​ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല. ഞാ​യ​റാ​ഴ്ച തെ​ക്ക​ൻ ശ​ർ​ഖി​യ തീ​ര​ത്തി​ന് സ​മീ​പ​മെ​ത്തു​ന്ന കാ​റ്റ് തൊ​ട്ട​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ തെ​ക്ക്, തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് ദി​ശ മാ​റി ദു​ർ​ബ​ല​മാകുമെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ന്നത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് പു​റ​ത്തി​റ​ക്കി​യ മു​ന്ന​റി​യി​പ്പിലാണ് ഇക്കാര്യം അ​റി​യി​ച്ചിരിക്കുന്നത്.

മ​ണി​ക്കൂ​റി​ൽ 83.34 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് കാ​റ്റി​ന്റെ വേ​ഗ​ത. ചു​ഴ​ലി​ക്കാ​റ്റി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ഴ മേ​ഘ​ങ്ങ​ൾ റാ​സ് അ​ൽ ഹ​ദ്ദ് തീ​ര​ത്ത് നി​ന്ന് 280 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു​ള്ള​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലും മസ്‌ക്കറ്റ്‌, തെ​ക്ക്-വ​ട​ക്ക് ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ വു​സ്ത​യു​ടെ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കും. 30 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ​ക്കൊ​പ്പം 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റു​മു​ണ്ടാ​കാ​നി​ട​യു​ണ്ട്. ചി​ല​പ്പോ​ൾ മ​ഴ​യു​ടെ അ​ള​വ് 100 മി​ല്ലി​മീ​റ്റ​ർ വ​രെ​യാ​യി ഉ​യ​ർ​ന്നേ​ക്കും. ഇ​ത് വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ലും അ​റ​ബി​ക്ക​ട​ലും പ്ര​ക്ഷു​ബ്ധ​മാ​യേ​ക്കും.

തി​ര​മാ​ല​ക​ൾ മൂ​ന്ന് മു​ത​ൽ അ​ഞ്ച് മീ​റ്റ​ർ വ​രെ ഉ​യ​രാ​നി​ട​യു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​നു​മി​ട​യു​ണ്ട്. തീ​ര​ത്ത് നി​ന്ന് ദി​ശ​മാ​റി​യ ന്യൂ​ന​മ​ർ​ദം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ ദു​ർ​ബ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.