ഫ്രാൻസിൽ സംശയാസ്പദമായി ക്രൈസ്തവ ദേവാലയം അഗ്നിക്കിരയായി; വി. കുർബാനയും തിരുശേഷിപ്പുകളും തീയിലമരാതെ രക്ഷിച്ച് വൈദികൻ

ഫ്രാൻസിൽ സംശയാസ്പദമായി ക്രൈസ്തവ ദേവാലയം അഗ്നിക്കിരയായി; വി. കുർബാനയും തിരുശേഷിപ്പുകളും തീയിലമരാതെ രക്ഷിച്ച് വൈദികൻ

പാരിസ്: ഫ്രാൻസിൽ കത്തോലിക്കാ ദേവാലയങ്ങൾക്ക് തീ പിടിക്കുന്നത് നിത്യ സംഭവമാകുന്നു. വടക്കൻ ഫ്രാൻസിലെ സാന്തോമേപ്രർ പട്ടണത്തിലെ അമലോത്ഭവ മാതാ ദേവാലയമാണ് ഏറ്റവും ഒടുവിൽ അഗ്നിക്കിരയായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 4.30നാണ് തീപിടുത്തമുണ്ടായത്.

തീ പടരുന്നതിനിടെ അഗ്നിശമനസേനാംഗങ്ങളുടെ അനുമതിയോടെ ദേവാലയത്തിനകത്ത് പ്രവേശിച്ച വികാരി ഫാ. സെബാസ്റ്റ്യൻ റൂസെൽ വിശുദ്ധ കുർബാനയും തിരുശേഷിപ്പുകളും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. കുരിശും രൂപങ്ങളും നീക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല.

നൂറോളം അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേൽക്കൂരയും കത്തിയമർന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾ സമയമെടുക്കുമെന്നും വികാരി ഫാ. റൂസെൽ പറഞ്ഞു.

2018 ലെ നവീകരണത്തിന് ശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെൽ പറഞ്ഞു.
പള്ളിക്ക് സമീപം താമസിക്കുന്ന 57 താമസക്കാർക്കാണ് വീടൊഴിയേണ്ടി വന്നത്. ഉറക്കത്തിനിടയിലാണ് തീ പിടിക്കുന്നത് അറിഞ്ഞത്. അഗ്നിശമന സേനാംഗങ്ങളെ ഉടൻ തന്നെ വിവരം അറിയിച്ചു. അത് എൻ്റെ പള്ളിയായതിനാൽ ഞാൻ വികാരാധീനനാണ്. ഞാൻ ഒരു വിശ്വാസിയാണ്, അവിടെ കന്യകാമറിയത്തോട് പ്രാർത്ഥിക്കാറുണ്ടായിരുന്നെന്ന് പ്രദേശ വാസി പറഞ്ഞു.

1859-ൽ നിർമിച്ച ഈ ദൈവാലയം രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. അതേ സമയം ദൈവാലയത്തിൽ കയറി തീവച്ചതെന്നു സംശയിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ഇയാൾ പള്ളിയുടെ ജനാല തകർത്താണ് അകത്തു കയറിയത്. പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഗർഭഛിദ്രം, ഗർഭനിരോധനോപാധികൾ തുടങ്ങിയ നടപടികൾ മൂലമുണ്ടായ ജനനനിരക്കിലെ കുറവിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുവാൻ വൻതോതിൽ അഭയാർത്ഥികളെ സ്വീകരിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഇന്ന് ഫ്രാൻസിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കപ്പെടുന്നതും, അക്രമ സംഭവങ്ങളും പതിവായി മാറിയിരിക്കുകയാണെന്നാണ് വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. വിശ്വാസികളും കൊല്ലപ്പെടുന്നത് ഈ അഭയാർത്ഥി നയത്തിന്റെ പാളിച്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.