ദുബായ് പോലീസ് സ്റ്റേഷനില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിർബന്ധം

ദുബായ് പോലീസ് സ്റ്റേഷനില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിർബന്ധം

ദുബായ് : ദുബായ് പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് പിസിആർ ടെസ്റ്റ് എടുക്കണമെന്ന് അധികൃതർ. വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്ക് ഇളവുണ്ട്. ഫെബ്രുവരി 13 മുതലാണ് നിർദ്ദേശം പ്രാബല്യത്തിലാവുക. 48 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് റിസല്‍റ്റാണ് അഭികാമ്യം.

അതേസമയം പോലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ദുബായ് പോലീസ് സ്മാർട്ട്‌ ആപ്പ് വഴിയോ, വെബ് സൈറ്റ് വഴിയോ, സ്മാർട്ട്‌ പോലീസ് സ്റ്റേഷന്‍ മുഖേനയോ ഇടപാടുകള്‍ നടത്താമെന്ന് ദുബായ് പോലീസ് ജനറല്‍ കമാന്റന്റ് ഓർമ്മിപ്പിച്ചു. കഴി‍ഞ്ഞ ദിവസം ഷാർജ പോലീസും സമാനമായ നിർദ്ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.