ഫ്രാൻസിലെ അതിപുരാതന ദേവാലയത്തിന് തീ​വ​ച്ച​ത് ഇസ്ലാമിക് സ്റ്റേറ്റ് അ​നു​ഭാ​വി; യൂറോപ്പിൽ ദേവാലയങ്ങൾ അ​ഗ്നിക്കിരയാകുന്നത് ആസൂത്രിതം

ഫ്രാൻസിലെ അതിപുരാതന ദേവാലയത്തിന് തീ​വ​ച്ച​ത് ഇസ്ലാമിക് സ്റ്റേറ്റ് അ​നു​ഭാ​വി; യൂറോപ്പിൽ ദേവാലയങ്ങൾ അ​ഗ്നിക്കിരയാകുന്നത് ആസൂത്രിതം

പാരിസ്: വടക്കൻ ഫ്രാൻസിലെ സാന്തോമേപ്രർ പട്ടണത്തിലെ അമലോത്ഭവ മാതാ ദേവാലയത്തിന് തീ​​വ​​ച്ച​​യാ​​ൾ കു​​റ്റം സ​​മ്മ​​തി​​ച്ച​​താ​​യി പൊ​​ലീ​​സ്. വിവിധ കുറ്റകൃത്യങ്ങൾക്ക് 25 തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ ഇസ്ലാമിക, ക്രൈസ്തവ വിരുദ്ധ പ്രവൃത്തികൾക്ക് പൊലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ പ്രതി ഇ​​തി​​നോ​​ട​​കം 15 പ​​ള്ളി​​ക​​ൾ ക​​ത്തി​​ക്കാ​​ൻ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ടെന്നും പൊലിസ് അറിയിച്ചു. അ​​ക്ര​​മി നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യും ജ​​യി​​ൽ​​ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചി​​ട്ടു​​ള്ള ആ​​ളു​​മാ​​ണ്.

തീ​​പി​​ടി​​ത്ത​​ത്തി​​ൽ 1859 ൽ ​​പ​​ണി​​ത പ​​ള്ളി​​യു​​ടെ മേ​​ൽ​​ക്കൂ​​ര​​യും മ​​ണി​​മാ​​ളി​​ക​​യും ത​​ക​​ർ​​ന്ന് വീ​​ണു. അനേക ലക്ഷം യൂറോയുടെ നഷ്ടമുണ്ടായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾ സമയമെടുക്കുമെന്ന് വികാരി ഫാ. റൂസെൽ പറഞ്ഞിരുന്നു. 1859-ൽ നിർമിച്ച ഈ ദൈവാലയം രണ്ട് ലോക മഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്.

ഗർഭഛിദ്രം, ഗർഭനിരോധനോപാധികൾ തുടങ്ങിയ നടപടികൾ മൂലമുണ്ടായ ജനന നിരക്കിലെ കുറവിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുവാൻ വൻതോതിൽ അഭയാർത്ഥികളെ സ്വീകരിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഇന്ന് ഫ്രാൻസിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കപ്പെടുന്നതും, അക്രമ സംഭവങ്ങളും പതിവായി മാറിയിരിക്കുകയാണെന്നാണ് വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. വിശ്വാസികളും കൊല്ലപ്പെടുന്നത് ഈ അഭയാർത്ഥി നയത്തിന്റെ പാളിച്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ൽ ഫ്രാൻസിൽ മാത്രം ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരേ ആയിരത്തോളം ആക്രമണങ്ങൾ നടന്നു. ഇതിൽ 90 ശതമാനവും ദേവാലയങ്ങൾക്കും സെമിത്തേരികൾക്കും നേരേ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.