മഞ്ഞൾ വിളവെടുപ്പ്
കടങ്ങോട്(തൃശ്ശൂർ):ചിറമേൽ അച്ചൻ ഇപ്പോൾ തിരക്കിലാണ്. "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിനോട് ചേർന്ന് നില്ക്കു" എന്ന് പറഞ്ഞ്, കൃഷി ചെയ്യാൻ എല്ലാവർക്കും പ്രചോദനം കൊടുക്കുന്ന ചിറമ്മേലച്ചൻ വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്. അച്ചൻ 8 മാസം മുൻപ് കുഴിച്ചിട്ട 25,000 ചുവട് മഞ്ഞൾ വിളവെടുപ്പിന് പാകമായിരിക്കുന്നു. ഈ മാസം 15,16 തീയതികളിൽ ആയിരിക്കും വിളവെടുപ്പ് നടക്കുക. അച്ചൻ വികാരിയായിരിക്കുന്ന ഇടവകയിലെ പള്ളിയോട് ചേർന്നുള്ള റബർ തോട്ടത്തിൽ, റബർ മരങ്ങൾക്കിടയിലുള്ള സ്ഥലത്താണ് മഞ്ഞൾ കൃഷി ചെയ്തിരിക്കുന്നത്. മഞ്ഞൾ കൂടാതെ മറ്റു വിളകളും ഇവിടെ കൃഷി ചെയുന്നുണ്ട്. റബർ മരങ്ങൾക്കിടക്കുള്ള ഒരിഞ്ചു സ്ഥലം പോലും അനാവശ്യമായി കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.
മൂന്നര ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്തിരിക്കുന്നത്. എന്നാൽ അടുത്ത കൃഷി പത്ത് ഏക്കർ സ്ഥലത്തു ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് ചിറമ്മേലച്ചൻ സിന്യൂസിനോട് പറഞ്ഞു. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംരംഭമായ ‘അഗ്രി മൈ കൾച്ചറിലെ' ആദ്യ പ്രവർത്തനമാണ് ഈ മഞ്ഞൾ കൃഷി.
ശുദ്ധമായ ഓർഗാനിക് മഞ്ഞൾ സൗജന്യമായി വേണോ ? 15,16 തീയതിയകളിൽ അവിടെ ചെല്ലുന്നവർക്ക് പത്ത് കിലോ മഞ്ഞൾ സൗജന്യമായി ലഭിക്കുന്നതായിരിക്കും എന്ന് അച്ചൻ അറിയിച്ചിട്ടുണ്ട്. അതിന് നിങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യുക. ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്കായിരിക്കും ഈ സൗജന്യം ലഭ്യമാകുക. ബുക്ക് ചെയ്യാനുള്ള നമ്പർ ചുവടെ കൊടുത്തിരിക്കുന്നു. പത്ത് കിലോയിൽ കൂടുതൽ മഞ്ഞൾ വേണമെന്നുള്ളവർക്ക്, കിലോക്ക് അമ്പതു രൂപ എന്ന നിരക്കിന് വാങ്ങാവുന്നതാണ്. സൗജന്യ മഞ്ഞൾ അച്ചൻ തരുന്നത് ഒരു നിബന്ധനയിലാണ് ; അടുത്ത വർഷം പത്ത് കിലോ മഞ്ഞൾ അച്ചന് തിരികെ കൊടുക്കണം എന്ന നിബന്ധന.
ഈ മാസം 15,16 തീയതികളിൽ തൃശ്ശൂരുള്ള കടങ്ങോട് ഇൻഫൻറ് ജീസസ് ചർച്ചിൽ ബുക്ക് ചെയ്തതിന് ശേഷം എത്തുക;നിങ്ങൾക്ക് മഞ്ഞളുമായി മടങ്ങാം.
ബുക്കിംഗ് നമ്പർ
- ജോസ് സി വി 9447883378
- മീന 9995591545
മഞ്ഞൾ കൃഷിയും ഹങ്കർ ഹണ്ടും പിന്നെ കിഡ്നിയച്ചനും(ആദ്യ ഭാഗം)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.