പാലാക്കാരന്‍ ജിന്‍സണ്‍ ആന്റോ ഇനി ഓസ്‌ട്രേലിയന്‍ മന്ത്രി; കായികമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ആന്റോ ആന്റണി എം.പിയുടെ സഹോദര പുത്രന്‍

പാലാക്കാരന്‍ ജിന്‍സണ്‍ ആന്റോ ഇനി ഓസ്‌ട്രേലിയന്‍ മന്ത്രി; കായികമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ആന്റോ ആന്റണി എം.പിയുടെ സഹോദര പുത്രന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാന മന്ത്രിസഭയില്‍ ആദ്യമായി മലയാളി സാന്നിധ്യം. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ആണ് നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ലമെന്റിലെ മന്ത്രിയായത്. കലാ- സാംസ്‌കാരികം, യുവജനക്ഷേമം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ആണ് ജിന്‍സണ്‍ ചാള്‍സിന് ലഭിച്ചത്. നാളെയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരന്‍ ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ മന്ത്രിയാകുന്നത്. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദര പുത്രനാണ് ജിന്‍സണ്‍.

ജിന്‍സണ്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്. നഴ്‌സിങ് ജോലിക്കായി 2011ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇദ്ദേഹം നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ മലയാളികള്‍ മല്‍സരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.

പ്രവാസി മലയാളികള്‍ക്കായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ രാജഗിരി ഹോസ്പിറ്റലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്

ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്. ഡാര്‍വിനിലെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ക്ലിനിക്കല്‍ നഴ്‌സ് കണ്‍സള്‍ട്ടന്റും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയിലെ അഡ്ജന്റ് ലക്ചറവുമായ അനുപ്രിയ ജിന്‍സണാണ് ഭാര്യ. എയ്മി കേയ്റ്റ്‌ലിന്‍ ജിന്‍സണ്‍, അന്നാ ഇസബെല്‍ ജിന്‍സണ്‍ എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.