യു.കെയില്‍ മലയാളി യുവാവ് സ്റ്റെയര്‍കേസില്‍ നിന്ന് വീണു മരിച്ചു; ഭാര്യയും മക്കളും ദുരന്തം അറിയുന്നത് നാട്ടില്‍ നിന്ന് യു.കെയിലേക്ക് മടങ്ങുന്നതിനിടെ

യു.കെയില്‍ മലയാളി യുവാവ് സ്റ്റെയര്‍കേസില്‍ നിന്ന് വീണു മരിച്ചു; ഭാര്യയും മക്കളും ദുരന്തം അറിയുന്നത് നാട്ടില്‍ നിന്ന് യു.കെയിലേക്ക് മടങ്ങുന്നതിനിടെ

ലണ്ടന്‍: യു.കെയില്‍ മലയാളി യുവാവ് സ്റ്റെയര്‍കേസില്‍ നിന്നും കാല്‍ വഴുതി വീണ് മരിച്ചു. യു.കെയിലെ മാഞ്ചസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രദീപ് നായര്‍ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഭാര്യയും മക്കളും കേരളത്തിലായിരുന്നു.

ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയില്‍ നിന്ന് കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുകയായിരുന്നു എന്ന് പറയപ്പെടുന്നു.

വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്.

പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനെയും പൊലീസിനെയും അടിയന്തരമായി വിവരം അറിയിച്ചു. പൊലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ എടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കേരള പൊലീസിന്റെ സഹായത്തോടെ വിവരം കൈമാറുകയായിരുന്നു.

അവധി കഴിഞ്ഞു യു.കെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തുന്നത്. ഇവര്‍ മാഞ്ചസ്റ്ററില്‍ എത്തിയ ശേഷമായിരിക്കും മറ്റു കാര്യങ്ങളില്‍ തീരുമാനം ആകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.