ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തു വിട്ടു. 21 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്. ബിജെപി യുവ നേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ മത്സരിക്കുക.
ജുലാന മണ്ഡലത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ഉപാധ്യക്ഷനും ബിജെപി ഹരിയാന കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി. അതേസമയം സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തു വിട്ടത്.
ഗനൗറിലെ എംഎല്‍എ നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നല്‍കിയിരിക്കുന്നത്. റായില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ ലാല്‍ ബധോലിയെ ഒഴിവാക്കി കൃഷ്ണ ഗെഹ്ലാവതിനാണ് അവസരം നല്‍കിയിരിക്കുന്നത്.
അതേസമയം പട്ടൗടിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എ സത്യപ്രകാശ്, ബദ്കലില്‍ നിന്നുള്ള എംഎല്‍എ സീമാ ത്രിക എന്നിവരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.