'പെൻഷൻ നൽകാൻ പണമില്ല', വിരമിക്കൽ പ്രായം ഉയർത്തി ചൈന; ജനുവരി ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ

'പെൻഷൻ നൽകാൻ പണമില്ല', വിരമിക്കൽ പ്രായം ഉയർത്തി ചൈന; ജനുവരി ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ

ബീജിങ് : 1950ന് ശേഷം ചൈന ആദ്യമായി വിരമിക്കൽ പ്രായം ഉയർത്തുന്നു. രാജ്യത്ത് വയോജനങ്ങളുടെ എണ്ണത്തിലുള്ള വർധനയും പെൻഷൻ ഫണ്ടിലെ കുറവും കണക്കിലെടുത്താണ് തീരുമാനം. പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ അംഗീകരിച്ചു.

ബ്ലൂ കോളർ വനിതകളുടെ വിരമിക്കൽ പ്രായം 50ൽ നിന്ന് 55 ആയും വെറ്റ് കോളർ ജോലികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരമിക്കൽ പ്രായം 55ൽ നിന്ന് 58 ആയും ഉയർത്താൻ തീരുമാനിച്ചു. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63 ആക്കി ഉയർത്തി. 2025 ജനുവരി ഒന്ന് മുതലാവും തീരുമാനം പ്രാവർത്തികമാവുക. അടുത്ത 15 വർഷത്തേക്ക് ഓരോ മാസവും വിരമിക്കൽ പ്രായം ഉയർത്തിയാകും തീരുമാനം പ്രാവർത്തികമാക്കുക. ജീവനക്കാർക്ക് വിരമിക്കൽ പ്രായം മൂന്ന് വർഷം വരെ നീട്ടാനും അനുവാദമുണ്ട്.

2030 ഓടെ സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് കൂടുതൽ തുകയും നൽകേണ്ടതായുണ്ട്. എങ്കിൽ മാത്രമാകും പെൻഷൻ ലഭ്യമാകുക. രാജ്യത്തെ ജനന നിരക്ക് കുറയുകയും ശരാശരി ആയുർദൈർഘ്യം 78.2 വർഷമായും ചൈനയിൽ ഉയർന്നിട്ടുണ്ട്.

അതേസമയം പുതുക്കിയ നയത്തിനെതിരെ ചൈനയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ വിരമിക്കൽ പ്രായം 80 വരെ ഉയർത്തിയ ബില്ല് അധികാരികൾ കൊണ്ടുവരും എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. വിരമിക്കൽ പ്രായം ഉയർത്തുന്നതോടെ തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കാൻ വീണ്ടും പ്രയാസമായേക്കുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഈ പരിഷ്ക്കരണം പ്രതീക്ഷിച്ചിരുന്നുവെന്ന അഭിപ്രായക്കാരുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.