ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ ) ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ 'മെലഡീസ് ഓഫ് ഫെയ്ത്ത്' നവംബർ രണ്ടിന്.
മലയാളക്കര നെഞ്ചിലേറ്റിയ പ്രശസ്ത ഗായിക ശ്രേയ ജയദീപും കെസ്റ്ററും സംഗീത സന്ധ്യക്ക് നേതൃത്വം നൽകും. നവംബർ രണ്ട് ശനിയാഴ്ച വൈകിട്ട് ആറ് മുതൽ 8.30 വരെ ലൈറ്റ് ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വച്ച് പരിപാടി നടത്തുമെന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു. സംഗീത സന്ധ്യ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി മനോജ് ഫിലിപ്പ് : 0490 785 756, പോൾ വർഗിസ് : 0423 405 819 ഈ നമ്പറുകളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26