ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. എന്‍.പി.പി എം.പിയായ ഹരിണി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു.

ജനതാ വിമുക്തി പെരമുനെ പാര്‍ട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് അനുര കുമാര ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകും.

ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഡോ. ഹരിണി അമരസൂര്യ. 2020-ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.